d
പമ്പയിൽ പ്രതിഷേധിക്കാനെത്തിയവർ പൊലീസുമായി തർക്കിക്കുന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിഷേധിക്കാനെത്തിയ ആചാര സംരക്ഷണ സമിതി പ്രവർത്തകരെ പമ്പയിൽ പൊലീസ് തടഞ്ഞു. നാറാണംതോട്, അട്ടത്തോട് ഉൾപ്പെടെയുള്ള ശബരിമല ഗ്രാമങ്ങളിൽ താമസിക്കുന്ന വനവാസി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തെയാണ് ത്രിവേണിയിൽ തടഞ്ഞത്. ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് തദ്ദേശീയരായ വനവാസി വിഭാഗം ഉൾപ്പെടുന്ന ആചാര സംരക്ഷണ സമിതി ശബരിമല സംരക്ഷണ സമരം തുടങ്ങുന്നതിന് മുന്നോടിയായി ഗണപതി ക്ഷേത്രത്തിൽ നേർച്ച സമർപ്പിക്കാനെത്തിയതായിരുന്നു. മൂന്ന് വാഹനങ്ങളിലായി ബി.ജെ.പി നേതാവ്. പി.വി. അനോജ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിതേഷ് ഗോപാലകൃഷ്ണൻ, അരുൺ അനിരുദ്ധൻ, അനന്തു മണിലാൽ, സന്തോഷ് മടുക്കോലിൽ, ശ്യാം കുമാർ, സാനു മാമ്പാറ, സുരേഷ് മടുക്കോലിൽ, രാഘുനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പമ്പയിലെത്തിയത്.