mithramafam
ശബരിമല സ്വർണ്ണ കൊള്ളക്കെതിരേ പാണ്ടനാട് മിത്രമഠം ജംഗ്ഷനിൽ അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ

ചെങ്ങന്നൂർ : ശബരിമല വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ സായഹ്ന ധർണ നടത്തി. ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാണ്ടനാട് മിത്ര മഠം ജംഗ്ഷനിൽ നടന്ന ധർണയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി ടി.പി.രാമാനുജൻ നായർ അദ്ധ്യക്ഷത വഹിച്ചു. രജിത ഉദയൻ ഗോപകുമാർ, ഓമനയമ്മ ഗോപാലൻ, വിജയൻ പിള്ള എന്നിവർ സംസാരിച്ചു.