ചെങ്ങന്നൂർ : ശബരിമല വിഷയത്തിൽ അടിയന്തരമായി ദേവപ്രശ്നം നടത്തി ദേവഹിതം എന്തെന്നറിയാൻ ഭക്തർക്ക് അവകാശമുണ്ട് അതിനാൽ പ്രഗൽഭരായ ദൈവജ്ഞരെ ഉൾപ്പെടുത്തി മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ദേവപ്രശ്നം നടത്തണമെന്ന് അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി. വിജയകുമാർ അഭിപ്രായപ്പെട്ടു പുലിയൂർ ശാഖ സംഘടിപ്പിച്ച മുൻ ദേശീയ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ അനുശോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണപ്പാളി വിവാവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയും ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥരുടെയും മുൻ ഭാരവാഹികൾ അടക്കമുള്ളവരുടെയും പേരിൽ ശക്തമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് ബാബു കല്ലൂത്ര അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഷിബു രാജൻ, ഗണേഷ് പുലിയൂർ, ഷാജി വേഴപറമ്പിൽ, അഡ്വ.സന്തോഷ് കുമാർ, മോഹനൻ പിള്ള വലിയ മേലേതിൽ, യശോധദരൻ പാണ്ടനാട്, ടി.എസ്.രാമചന്ദ്രൻ നായർ, സോമൻ പ്ലാപ്പള്ളി, മോഹനൻ പിള്ള,രാമചന്ദ്ര കൈമൾ, പത്മകുമാരി, രാധാമണിയമ്മ, വിജയമ്മ, റ്റി.സി.ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ,അമ്പി തിട്ടമേൽ, രാജേഷ് മുളക്കുഴ,മുരുകൻ ആചാരി,എന്നിവർ പ്രസംഗിച്ചു.