cnd-dhs
ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക്, സ്മൃതി 2025 ന് ശുഭകരമായ പരിസമാപ്തിയായി. സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.അജികുമാർ, അഡ്വ.പി.ഡി.സന്തോഷ്‌ കുമാർ സ്മരണിക പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ എസ്.ജയന്തി, പി.ഉണ്ണിക്കൃഷ്ണൻ, നായർ, കെ.എം. സലിം, വി.കെ.വാസുദേവൻ, ഒ.ടി. ജയമോഹൻ, ബി. ഉണ്ണികൃഷ്ണപിള്ള, എസ്.സരസ്വതിയമ്മ, എസ്.ഹരിദാസ്, ജോർജുകുട്ടി, കെ.പി.എസ്. ശർമ്മ, ജയസുധ, അദ്ധ്യാപിക എസ്. ഭാമ തുടങ്ങിയവർ പ്രസംഗിച്ചു.