msme
വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ എം.എസ്.എം.ഇ. ക്ലിനിക് 2025 നഗരസഭ ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു. ജെ. ചിത്ര, അശോക് പടിപ്പുരക്കൽ, കെ. ഷിബുരാജൻ, കെ.എം. സലിം, റൂബി ബി. വൈദ്യൻ, എ.ഹരി, പി. എൻ.അനിൽകുമാർ എന്നിവർ സമീപം.

ചെങ്ങന്നൂർ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ എം.എസ്.എം.ഇ. ക്ലിനിക് 2025 സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ.അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.ഷിബു രാജൻ, അശോക് പടിപ്പുരക്കൽ, ജെ.ചിത്ര, എ.ഹരി, റൂബി ബി. വൈദ്യൻ, നഗരസഭ ബി.ഡി.എസ്.പി. വീണ എസ്. പിള്ള എന്നിവർ പ്രസംഗിച്ചു. ബെൻസൺ വർഗീസ്, കെ. സോമൻ, ഒ.എൻ. ഫൈസൽ എന്നിവർ ക്ലാസെടുത്തു. ഓരോ സംരംഭകരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് റൗണ്ട് ടേബിൾ ചർച്ച നടത്തുകയും ചെയ്തു. ചെങ്ങന്നൂർ താലൂക്ക് പരിധിയിലുള്ള സംരംഭകരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഉൾപ്പടെ 60 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.