vvvv
പള്ളിക്കൽ പഞ്ചായത്തിലെ ഭരണ സമിതിയുടെ ദുർഭരണത്തിനും ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നതിനും എതിരെ ഭാരതീയ ജനതാ പാർട്ടി പള്ളിക്കൽ എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഏരിയ പ്രസിഡൻ്റ് എസ്സ് അഭിലാഷ് അദ്ധ്യക്ഷതയിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ വി എ സൂരജ് തെങമം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ജില്ലാ ട്രഷർ ഗോപാലകൃഷ്ണൻ കർത്ത, പന്തളം മണ്ഡലം ജന:സെക്രട്ടറി അഡ്വ. കൊടുമൺ നന്ദകുമാർ, വൈസ് പ്രസിഡൻ്റ് വിജയകുമാർ തെങ്ങമം, സംസ്ഥാന കൗൺസിൽ മെമ്പർ എം ജി കൃഷ്ണകുമാർ, ഏരിയ ജന: സെക്രട്ടറി സനൂപ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം മനീഷ്, കർഷക മോർച്ച പന്തളം മണ്ഡലം ജന:സെക്രട്ടറി ആലുംമൂട് മോഹനൻ , പന്തളം മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ തെങ്ങമം, ശ്യാം കെ നായർ, ഏരിയ വൈസ് പ്രസിഡൻ്റ്മാരായ വിജയകുമാർ കാർത്തിക, രവിന്ദ്രൻ പിള്ള തോട്ടുവ , പെരിങനാട് ഏരിയ പ്രസിഡൻ്റ് എസ്സ് കെ നായർ തുടങ്ങിയവർ പ്രസംഗിച്ചു. പള്ളിക്കൽ പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതി നടപ്പിലാക്കാത്തതിനെ കുറിച്ചും, കെഎസ്ഇബി സബ് സ്റ്റേഷൻ സ്ഥാപിക്കാത്തതിനെ കുറിച്ചും, പന്നിശല്യം, തെരുവ് നായ ശല്യം, പൊതുശ്മശാനം ഇല്ലാത്തതിനെ കുറിച്ചും, കായിക പ്രതിഭകൾക്ക് വേണ്ടി സ്റ്റേഡിയം വേണമെന്നും , പഞ്ചായത്തിന് കമ്മ്യണിറ്റി ഹാൾ നിർമ്മിക്കണമെന്നും, പള്ളിക്കലിൽ പോലീസ് സ്‌റ്റേഷൻ അനുവദിക്കണമെന്നും സമാപന യോഗത്തിൽ ഉയർത്തി കൊണ്ട് ബിജെപി പള്ളിക്കൽ എരിയ കമ്മിറ്റി ഒക്ടോബർ 11, 12 ശനി , ഞായർ ദിവസങ്ങളിൽ പള്ളിക്കലിൻ്റെ വിവിധ പ്രദേശങ്ങളിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുകയും ചെയ്തു

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഭരണ സമിതിയുടെ ദുർഭരണത്തിനും ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നതിനും എതിരെ ബി.ജെ.പി പള്ളിക്കൽ എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ സൂരജ് തെങ്ങമം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എസ്.അഭിലാഷ് അദ്ധ്യക്ഷത‌ വഹിച്ചു. ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത, പന്തളം മണ്ഡലം ജന:സെക്രട്ടറി അഡ്വ. കൊടുമൺ നന്ദകുമാർ, വൈസ് പ്രസിഡന്റ് വിജയകുമാർ തെങ്ങമം, സംസ്ഥാന കൗൺസിൽ മെമ്പർ എം.ജി കൃഷ്ണകുമാർ, ഏരിയ ജന: സെക്രട്ടറി സനൂപ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം മനീഷ്, കർഷക മോർച്ച പന്തളം മണ്ഡലം ജന:സെക്രട്ടറി ആലുംമൂട് മോഹനൻ , പന്തളം മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ തെങ്ങമം, ശ്യാം കെ.നായർ, ഏരിയ വൈസ് പ്രസിഡന്റുമാരായ വിജയകുമാർ കാർത്തിക, രവിന്ദ്രൻ പിള്ള തോട്ടുവ , പെരിങ്ങനാട് ഏരിയ പ്രസിഡന്റ് എസ്.കെ.നായർ തുടങ്ങിയവർ പ്രസംഗിച്ചു.