ചെങ്ങന്നൂർ: അഖില മലങ്കര സൺഡേസ്‌കൂൾ ചെങ്ങന്നൂർ ഡിസ്ട്രിക്ട് അദ്ധ്യാപക വാർഷിക സമ്മേളനം ബഥേൽ മാർ ഗ്രീഗോറിയോസ് അരമനപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.കോരുത് ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗം ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കോശി ഉദ്ഘാടനം ചെയ്തു. റവ. ബന്യാമീൻ തോമസ് റമ്പാൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് കുര്യക്കോസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ടിജു ഏബ്രഹാം, ഫാ.വിമൽ മാമ്മൻ ചെറിയാൻ, ഫാ.മത്തായി സഖറിയ, ഫാ. ജേക്കബ് ചെറിയാൻ, ഫാ. റിനോ കെ. മാത്യു, സജി പട്ടരുമഠം, കെ.വി.വർഗീസ്, ഡോ. ജേക്കബ് ഉമ്മൻ, ജിജി പണിക്കർ കെ, സുനിമോൾ ഡി, അബിയ സൂസൻ റോയി, ഇവ സൂസൻ ഏബ്രഹാം, ജോർജ് വർഗീസ്, റെയ്ച്ചൽ രാജൻ, വി.ബി.വിജു, സുനിൽ സി.വർഗീസ്, തോമസ് ശമുവേൽ, ബിൻസി ജേക്കബ്, മുൻ ഇൻസ്‌പെക്ടർ ഡോ. മനോജ് ചാക്കോ, രാജു കോശി ജോൺ, സന്തോഷ് ടി കോശി എന്നിവർ പ്രസംഗിച്ചു. സഹപാഠ്യ മത്സരങ്ങളിലും വാർഷിക പരീക്ഷകളിലും ഡിസ്ട്രിക്ട്, ഭദ്രാസന, സോണൽ തലത്തിൽ മികവ് പുലർത്തിയ സൺഡേസ്കൂൾ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ടി.എം തോമസ് , രാജു കോശി ജോൺ എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ ഇടവകകളിൽ നിന്നായി നിന്നായി ഇരുന്നൂറോളം സൺഡേസ്കൂൾ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.