brc
റാന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ നടന്ന ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള മെഡിക്കൽ ഡിറ്റക്ഷൻ ക്യാമ്പ് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി ഉദ്ഘാടനം ചെയ്യുന്നു.

റാന്നി : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമഗ്ര ശിക്ഷ കേരളം റാന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഡിറ്റക്ഷൻ ക്യാമ്പ് നടത്തി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിനിറ്റ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ. സലാം, പഴവങ്ങാടി ഗവ. യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക ഷിബി സൈമൺ, സ്പെഷ്യൽ എഡ്യൂക്കേറ്റർ സോണിയ മോൾ ജോസഫ് , ഓട്ടിസം സെന്റർ പ്രതിനിധി റജീന ബീഗം എന്നിവർ സംസാരിച്ചു.