കുന്നന്താനം : കുന്നന്താനം ഏലിയാസ് ജംഗ്ഷനിൽ ആരംഭിച്ച എൻ.കെ ഗോപാലൻ നായർ സ്മാരക കോൺഗ്രസ് ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി സ്മാരക വായനശാലയുടെ ഉദ്ഘാടനം മുൻ കെ.പി.സി സി നിർവാഹക സമതി അംഗം അഡ്വ.റെജി തോമസ് നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി.സഖറിയ, യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ ലാലു തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എബി തോമസ്, ഡി.സി.സി അംഗം സുരേഷ് ബാബു പാലാഴി, അഖിൽ ഓമനകുട്ടൻ, അഡ്വ.വിബിത ബാബു, മാരായ മാലതി സുരേന്ദ്രൻ, ബിനു കുന്നന്താനം, ഗ്രേസി മാത്യു, വി ടി. ഷാജി, രാമചന്ദ്രൻ കാലായിൽ, ധന്മോൾ ലാലി, അജിമോൻ കയ്യാലാത്ത്, റിതേഷ് ആന്റണി, ഏബ്രഹാം വർഗീസ്, സുനിൽ കുമാർ ആഞ്ഞിലിത്താനം എന്നിവർ സംസാരിച്ചു.