
പത്തനംതിട്ട നഗരസഭയുടെ ഹരിത കർമ്മ സേനയിൽ നിലവിലുള്ള 34 ഒഴിവുകൾ നികത്തുന്നതിന് കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കായി 16ന് രാവിലെ 11 മണി മുതൽ നഗരസഭയിൽ വച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കുറഞ്ഞവിദ്യാഭ്യാസ യോഗ്യത: 8 -ാം ക്ലാസ്. പ്രായം : 20- 60. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയുന്നവർക്കും നഗരസഭാ പരിധിയിലുള്ളവർക്കും മുൻഗണന. നഗരസഭാ പരിധിയിൽ ഉള്ളവരുടെ അഭാവത്തിൽ സമീപ പഞ്ചായത്തുകളിൽ ഉള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവർ 16ന് രാവിലെ 10 മണിക്ക് നഗരസഭ ഹെൽത്ത് വിഭാഗത്തിൽ എത്തിച്ചേരണം.