
പത്തനംതിട്ട: സംസ്ഥാന സർക്കാരിൽ എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. തോട്ടം തൊഴിലാളി ഫെഡറേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ക്ഷേമനിധി ബോർഡുകളും തകർച്ചയുടെ വക്കിലാണ്.ക്ഷേമപെൻഷനുകളും മറ്റാനുകൂല്യങ്ങളും നിലച്ചിട്ട് മാസങ്ങളായി. സർക്കാരിന് നിയന്ത്രണമുള്ള എല്ലാ സ്ഥാപനങ്ങളിലും പുറം വാതിലിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതിൽ ആണ് ഭരണകക്ഷിയിൽപ്പെട്ട ഓരോ പാർട്ടിയും മത്സരിക്കുന്നത്. എല്ലാവിഭാഗം ജനങ്ങൾക്കും സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള വിഷയങ്ങൾ കണ്ടെത്തുന്നതാണ് ഇപ്പോൾ നവകേരളം കർമ്മപദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി ജെ ജോയ്, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ. കെ മണി, എ. ഡി ജോൺ, പി .കെ ഗോപി, പി .കെ ഇഖ്ബാൽ, ജി. ശ്രീകുമാർ, വി.എൻ ജയകുമാർ, സുരേഷ് കുഴുവേലിൽ, രഞ്ജി പതാലിൽ, അജിത് മണ്ണിൽ, സജി തോട്ടത്തിമല, ജി . ശ്രീകാന്ത്, കലാ ബാലൻ എന്നിവർ പ്രസംഗിച്ചു.