തിരുവല്ല : എസ്.എൻ.ഡി.പി വൈദികയോഗം തിരുവല്ല യൂണിയൻ നടപ്പാക്കുന്ന വെള്ളാപ്പള്ളി നടേശൻ വിദ്യാധന പദ്ധതിയുടെ ശാഖാതല വിതരണം നടത്തി. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം.പി ബിനുമോന് നൽകി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി എസ് വിജയൻ, മേഖലാ ചെയർമാൻമാരായ സന്തോഷ് ഐക്കരപ്പറമ്പിൽ, അഡ്വ.പി.ഡി. ജയൻ, രാജേഷ് മേപ്രാൽ, സോമൻ ടി.ഡി, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ അനീഷ് ആനന്ദ് എന്നിവർ പ്രസംഗിച്ചു.