മലയാലപ്പുഴ: പത്തനംതിട്ട ചുട്ടിപ്പാറ ഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റ് അംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നടത്തി. മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമുറ്റത്തു മഠം സരേഷ് ഭട്ടതിരിപ്പാട് ചുട്ടിപ്പാറ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മോക്ഷഗിരി മഠം ഡോ. രമേഷ് ശർമ്മയിൽ നിന്ന് അംഗത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഉദ്ഘാടനം നിർവഹിച്ചു. ചുട്ടിപ്പാറ ഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എം. ആർ. വേണുനാഥ്, എം നിശാന്ത്. കമ്മിറ്റി അംഗങ്ങളായ ശ്യാമള സോമൻ, ആർ.സോമൻ, ഹരിദാസ് മലയാലപ്പുഴ എന്നിവർ പങ്കെടുത്തു.