inagu
എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ജാഥ സി.പി.ഐ സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.ജി രതീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജാഥ സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.ജി രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. പി.ജി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ സി.പി.എം ജില്ലാകമ്മറ്റിയംഗം സി.എൻ.രാജേഷ്, ജാഥ ഡയറക്റ്റർ അഡ്വ.പ്രദീപ് മാമൻ, എൻ.സി.പി ജില്ലാ പ്രസിഡന്റും നഗരസഭ ഉപാദ്ധ്യക്ഷനുമായ ജിജി വട്ടശേരി, സി.പി.എം ഏരിയ കമ്മിറ്റിഅംഗം അഡ്വ.ജെനു മാത്യു, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം കെ.കെ.ഗോപി, ഡി.വൈ.എഫ്.ഐ ജില്ലാപ്രസിഡന്റ് അനീഷ്കുമാർ, പി.സി.രാജു, ആർ.മനു, ജോബി പി.തോമസ് എന്നിവർ സംസാരിച്ചു.