അടൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും പരിക്ക്. നെല്ലിമുകൾ ആദർശ് ഭവനത്തിൽ വിജയൻ(44),മകൾ ആദിത്യ(21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചിന് അടൂർ സെൻട്രൽ ടോളിലായിരുന്നു അപകടം. രണ്ടു പേരുടേയും വലതുകാലിനാണ് പരിക്കേറ്റത്. ഇതിൽ ആദിത്യയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.