തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഹോമിയോ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഗിരീഷ് കുമാർ, ഷേർലി ഫിലിപ്പ്, പ്രീതിമോൾ, അംഗങ്ങളായ മായാദേവി. കെ.തോമസ് ബേബി, ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, ഡോ.പി.ജെ. അലക്സ്, അസിസ്റ്റന്റ് എൻജിനീയർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ രൂപീകരണശേഷവും ഏറെനാളായി ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയുടെ ചുമതല ജില്ലയിലേക്ക് മാറ്റി ഉത്തരവിറക്കാനും സാധിച്ചു. ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് ഹോമിയോ ഡിസ്‌പെൻസറി നവീകരിച്ചത്.