പത്തനംതിട്ട : യുവതിയെ താമസിക്കുന്ന ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോളേജ്‌ ജംഗ്ഷനിലെ തെങ്ങുംതറയിൽ ഫ്ലാറ്റിൽ താമസിക്കുന്ന പേട്ട സ്വദേശി ഫർസാന (24)യാണ്‌ മരിച്ചത്‌. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്‌ പുറത്തുപോയ ഭർത്താവ്‌ മുഹമ്മദ്‌ മുക്താർ മടങ്ങിയെത്തിയപ്പോൾ ഫർസാനയെ തൂങ്ങിയ നിലയിൽ കണ്ടത്‌. വിദേശത്ത്‌ ജോലിയായിരുന്ന ഭർത്താവ്‌ മൂന്ന്‌ ദിവസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. മൂന്നര വയസുള്ള മകനുണ്ട്‌. പൊലീസ്‌ നടപടികൾ സ്വീകരിച്ചു.