തിരുവല്ല: ക്രൈസ്തവ ഗ്രന്ഥകാരൻ ഷാജിഏബ്രഹാം രചിച്ച ഏബ്രഹാമിന്റ അഞ്ചാം സുവിശേഷം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. രാജ്യസഭ മുൻഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അന്റോ ആന്റണി എം.പി, ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം, മാദ്ധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം, മുൻസിപ്പൽ ചെയർപെയ്സൺ ശോഭ വർഗീസ്, കെ.പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പ്രോഗ്രാംകൺവീനർ സുബിൻ നീറുംപ്ലാക്കൻ, റവ.അജിത് ഈപ്പൻ തോമസ്, റവ.സി.എം.വർഗീസ്, റവ.ഏബ്രഹാം ജോർജ്, റവ.ഈപ്പൻഏബ്രഹാം,റവ.കെ.എസ്.ജെയിംസ്, സ്റ്റെല്ലാതോമസ്, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് വോയ്സ് ഓഫ് ദൈ വേഡ് പബ്ലിക്കേഷൻ ലണ്ടന്റെ എക്സലൻസി അവാർഡുകൾ കേരളകോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററും ജൈവകർഷകനുമായ അപ്പുജോൺ ജോസഫ്, ജീവകാരുണ്യ പ്രവർത്തകനായ വി.സി.മാത്യു, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഭവനനിർമ്മാണപദ്ധതി ചീഫ് കോർഡിനേറ്റർ സുബിൻ നീറുംപ്ലാക്കൽ, വീൽചെയർ അസോസിയേഷൻ ഭാരവാഹി സിന്ധു സുഹ്ദേവൻ എന്നിവർക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നല്കി.