sabarimala

പത്തനതിട്ട: ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഉന്നത ദേവസ്വം ഉദ്യോഗസ്ഥരുടെയും ഗുരുതരമായ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ, ദേവസ്വം സെക്രട്ടറി , ദേവസ്വം ബോർഡ് പ്രസിഡന്റ് , അംഗങ്ങൾ എന്നിവർക്കെല്ലാം തട്ടിപ്പിൽ വ്യക്തമായ പങ്കുള്ളതായി റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.
2019 ജൂൺ 17നാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം ചെലവിൽ ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശി നൽകാമെന്ന് കാട്ടി എക്സിക്യൂട്ടീവ് ഓഫീസർക്ക് അപേക്ഷ നൽകിയത്. തന്ത്രിയുടെ അഭിപ്രായം എ.ഒ മുരാരി ബാബു തേടി. സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ പുതുതായി സ്വർണം പൂശി വൃത്തിയാക്കി വയ്ക്കുന്നതിന് അനുവദിക്കാമെന്ന് തന്ത്രി പറഞ്ഞു. വെറും ചെമ്പ് പാളികളെന്ന് എഴുതി അറ്റകുറ്റപണികൾ നടത്തി സ്വർണം പൂശീനൽകാൻ അനുവാദം നൽകാമെന്ന് മുരാരി ബാബു ശുപാർശ ചെയ്തു. ശുപാർശ ഉദ്യോഗസ്ഥരും ബോർഡും അംഗീകരിച്ചതോടെയാണ് തട്ടിപ്പിന് വഴി തെളിഞ്ഞത്.

2019 ജൂലായ് 19, 20 തീയതികളിലായി പാളികൾ ഇളക്കിയെടുത്തു. രണ്ടു മഹസർ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറാണ് തയ്യാറാക്കിയത്. ചെമ്പ് പാളികളെന്ന് എഴുതിച്ചേർത്ത ഈ മഹസറിൽ തിരുവാഭരണം കമ്മിഷണർ, ശബരിമല എക്സിക്യൂട്ടീവ് എൻജിനിയർ, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിദ്ധ്യം പറയുന്നുണ്ടെങ്കിലും ഒപ്പിട്ടിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, അസി.എൻജിനിയർ സുനിൽ കുമാർ, ഡ്യൂട്ടി ഗാർഡ് രജീഷ് എന്നിവർ ഒപ്പിട്ടു.
പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തുക്കളായ അനന്തസുബ്രഹ്മണ്യം, കന്നഡ സ്വദേശി ആർ.രമേശ് എന്നിവരാണ് കൈപ്പറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റി എത്തിയില്ല. ദ്വാരപാലക ശില്പങ്ങളിലും തെക്കുവടക്ക് സ്ഥാപിച്ചിരുന്ന പാളികളിലുമായി 4.28 കിലോ തൂക്കം സ്വർണം ഉണ്ടായിരുന്നു.

സ്വർണം വേർതിരിച്ചത് നാഗേഷ്?

ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം ഇവ സ്വർണം, ചെമ്പ് പണികൾ നടത്തുന്ന ഹൈദരാബാദിലെ നാഗേഷിന്റ സ്ഥാപനത്തിലെത്തിച്ചു. 2019ആഗസ്റ്റ് 29ന് ഹൈദരാബാദിൽ നിന്ന് നാഗേഷാണ് ചെന്നൈ സ്മാർട്ട് ക്രിയേഷനിൽ സ്വർണം പൂശുന്നതിനായി എത്തിച്ചത്. അന്ന് തിരുവാഭരണ കമ്മിഷണർ ആർ.ജി രാധാകൃഷ്ണൻ പാളികൾ പരിശോധിക്കുകയും തൂക്കി നോക്കുകയും ചെയ്തു. 4.541 കിലോ തൂക്കത്തിൽ കുറവ് കണ്ടെത്തി. ഇവ സ്വർണം പൂശിയശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി. പാളികളിലെ തൂക്ക വ്യത്യാസം ഇവർ പരിശോധിച്ചില്ല. പാളികളിൽ സ്വർണം പൂശിയ ശേഷമാണ് നടൻ ജയറാമിന്റെ വീട്ടിലടക്കം എത്തിച്ച് പൂജ നടത്തിയത്.

 ക​ള്ള​പ്പ​ണം​ ​തേ​ടി​ ​ഇ.​ഡി​യും

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ​ ​ഇ.​ഡി​യും​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഒ​രു​ങ്ങു​ന്നു.​ ​അ​ന്ത​ർ​സം​സ്ഥാ​ന​ ​ബ​ന്ധ​മു​ള്ള​ ​ത​ട്ടി​പ്പി​ലും​ ​ഇ​ട​പാ​ടു​ക​ളി​ലും​ ​ക​ള്ള​പ്പ​ണം​ ​വി​നി​യോ​ഗി​ച്ചോ​യെ​ന്നാ​ണ് ​ഇ.​ഡി​ ​പ്ര​ധാ​ന​മാ​യി​ ​അ​ന്വേ​ഷി​ക്കു​ക.​ ​ക്രൈം​ബ്രാ​ഞ്ച് ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്‌​ത​ ​എ​ഫ്.​ഐ.​ആ​ർ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്കു​ക.​ ​എ​ഫ്.​ഐ.​ആ​ർ,​ ​മ​റ്റു​ ​രേ​ഖ​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​രേ​ഖാ​മൂ​ലം​ ​ആ​വ​ശ്യ​പ്പെ​ടും.​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ള്ള​പ്പ​ണ​ ​ഇ​ട​പാ​ടു​ക​ളു​ടെ​ ​സൂ​ച​ന​ക​ൾ​ ​ല​ഭി​ച്ചാ​ൽ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​കേ​സ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത് ​വി​പു​ല​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തും.
കോ​ടി​ക​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​സ്വ​ർ​ണം​ ​ന​ഷ്‌​ട​പ്പെ​ട്ട​ ​ഇ​ട​പാ​ടാ​ണ് ​ശ​ബ​രി​മ​ല​യി​ൽ​ ​ന​ട​ന്ന​ത്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​പു​റ​മെ​ ​ത​മി​ഴ്നാ​ട്,​ ​ക​ർ​ണാ​ട​ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​വ്യ​ക്തി​ക​ളും​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

 ആ​രൊ​ക്കെ​ ​ജ​യി​ലി​ലേ​ക്ക് ​പോ​കു​മെ​ന്ന് ​നോ​ക്കാം:മു​ഖ്യ​മ​ന്ത്രി

​ശ​ബ​രി​മ​ല​യി​ലെ​ ​സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​കൃ​ത്യ​മാ​യി​ ​ന​ട​ക്കു​മെ​ന്നും​ ​ആ​രൊ​ക്കെ​ ​വി​ല​ങ്ങ​ണി​ഞ്ഞോ​ ​അ​ല്ലാ​തെ​യോ​ ​ജ​യി​ലി​ലേ​ക്ക് ​പോ​വു​മെ​ന്ന് ​നോ​ക്കാ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ഇ​പ്പോ​ൾ​ ​ഇ​തേ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ക്കു​ന്നി​ല്ല.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​സം​ഘ​ത്തി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഒ​രു​ ​ആ​ശ​ങ്ക​യും​ ​വേ​ണ്ട.​ ​അ​ന്വേ​ഷ​ണം​ ​ക​ഴി​ഞ്ഞി​ട്ട് ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.