sndp-
എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയന്റെ ഭവന നിർമ്മാണ പദ്ധതിയിലെ പതിനഞ്ചാമത് വീടിന്റെ സ്ഥലത്തിന്റെ പ്രമാണം 607 കുമ്പഴ വടക്ക് ശാഖയിലെ കുരുടാംകുഴിയിൽ ലേഖ യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാറിന് കൈമാറുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ ഭവന നിർമ്മാണ പദ്ധതിയായ തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു വീട് പദ്ധതിയിൽ യൂണിയനിലെ 54 ശാഖകളിലും വീടുകൾ നിർമ്മിച്ചു നൽകിയതിനു ശേഷം സമൂഹത്തിലെ വീടില്ലാത്ത എല്ലാവർക്കും വീടുകൾ നിർമ്മിച്ചു നൽകുവാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു. യൂണിയന്റെ ഭവന നിർമ്മാണ പദ്ധതിയിലെ 15-ാ മത് വീടിന്റെ സ്ഥലത്തിന്റെ പ്രമാണം എസ്.എൻ.ഡി.പി യോഗം 607 -ാംനമ്പർ കുമ്പഴ വടക്ക് ശാഖയിലെ ഗുരുചൈതന്യം കുടുംബയോഗത്തിലെ കുരുടാൻ കുഴിയിൽ ലേഖ, യൂണിയൻ പ്രസിഡന്റിന് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് എം .ഒ .പുഷ്പേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗംഅസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, ശാഖാ സെക്രട്ടറി വി.കെ. രവീന്ദ്രൻ , യൂണിയൻ കമ്മിറ്റി അംഗം അനിൽകുമാർ, മുൻ ശാഖ സെക്രട്ടറി പി.കെ. പീതാബരൻ, ഗുരു ചൈതന്യ കുടുംബ യോഗം പ്രസിഡന്റ്‌ സജൻ, സെക്രട്ടറി സുനിത എന്നിവർ പങ്കെടുത്തു.