
കൊടുമൺ : സംസ്ഥാന താരമായ അമ്മയുടെ പാത പിന്തുടർന്ന് തുടർച്ചയായി രണ്ടാം തവണയും സീനിയർ ഹൈ ജമ്പിൽ ഒന്നാമതെത്തി ആൻ മരിയ ഷിബു. ബാസ്ക്കറ്റ് ബോൾ, സോഫ്റ്റ് ബോൾ സംസ്ഥാന താരവും കായികദ്ധ്യാപികയുമായ പത്തനംതിട്ട കാലായിൽ വീട്ടിൽ ലിജിയുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ആൻമരിയ. മൈലപ്ര എസ്.എച്ച്.എച്ച്.സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആൻ. കഴിഞ്ഞ വർഷം ലോംഗ് ജമ്പിൽ സെക്കൻഡും ഖോ ഖോ ഗെയിംസിൽ സംസ്ഥാന താരവുമാണ് . ആറാം ക്ലാസ് മുതൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആൻഡ്രിയ, ആൽവിയ എന്നിവരാണ് സഹോദരങ്ങൾ. ജില്ലാ സ്റ്റേഡിയത്തിൽ പണി നടക്കുന്നതിനാൽ പരിശീലനം പോലും നടത്താതെയാണ് മത്സരത്തിൽ പങ്കെടുത്തത്.