77
മന്ത്രി സജി ചെറിയാൻ സജി ചരവൂരിനെ പാർട്ടി പതാക നൽകി സ്വീകരിക്കുന്നു

ചെങ്ങന്നൂർ : കോൺഗ്രസ് മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് സജി ചരവൂർ സി.പി.എമ്മിൽ ചേർന്നു. മന്ത്രി സജി ചെറിയാൻ പാർട്ടി പതാക നൽകി സ്വീകരിച്ചു. മാന്നാർ ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ അദ്ധ്യക്ഷനായി. പുലിയൂർ ലോക്കൽ സെക്രട്ടറി കെ പി പ്രദീപ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി കെ പ്രസാദ്, പി ഡി സന്തോഷ് കുമാർ, ആർ സഞ്ജീവൻ, എം കെ മനോജ്, ടി ടി ഷൈലജ, അരുൺ കൃഷ്ണ എന്നിവർ പ ങ്കെടുത്തു