n

പത്തനംതിട്ട : പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ആളില്ലെങ്കിലും സ്വന്തം പ്രയത്നം കൊണ്ട് ലോംഗ് ജംമ്പിൽ ഒന്നാം സ്ഥാനം നേടി പ്ലസ് ടു വിദ്യാർത്ഥി ജിതിൻ കെ ജോൺ. പത്താം ക്ലാസ് മുതൽ മത്സരത്തിലെത്തുന്നുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ തനിയെ പരിശീലനം നടത്തിയാണ് ജിതിൻ ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനം നേടി മടങ്ങേണ്ടി വന്നു. എന്നാൽ ഇക്കുറി ഒന്നാം സ്ഥാനം നേടിയാണ് മടക്കം. മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ജിതിൻ. ചീക്കനാൽ സ്വദേശികളായ ജോൺ - സിനു ദമ്പതികളുടെ മകനാണ്.