കോന്നി: എസ് പി സി പ്രൊജക്റ്റിന്റെ ഭാഗമായി കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൂടൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ , മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റുകളുടെ 2023-25 വർഷത്തെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലാ നോഡൽ ഓഫീസർ പി വി ബേബി സല്യൂട്ട് സ്വീകരിച്ചു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .വി .പുഷ്പവല്ലി , ജില്ലാ പഞ്ചായത്തംഗം വി. ടി .അജോമോൻ, കോന്നി ഡിവൈ.എസ്.പി അജയ് നാഥ്, കൂടൽ എസ് .എച്ച് .ഒ സി. എൽ .സുധീർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമ്പിളി ഭാസ്കരൻ, പ്രഥമ അദ്ധ്യാപികമാരായ എസ് .ബിന്ദു, ബി. ലേഖ, എസ്. സോണിയ, എച്ച് .ഫെബിൻ എന്നിവർ പങ്കെടുത്തു . പരേഡിനെ നയിച്ച സൂര്യനാരായൻ, കൃഷ്ണപ്രിയ എ എസ് ലിഹാസ്, ക്രിസ്റ്റ സജി, വി ഭാഗ്യനാഥ്, ജെ കൃഷ്ണേന്ദു, ശ്രേയ എസ് കുറുപ്പ്, ആര്യ സുഭാഷ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.