vvvv
മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ .

പള്ളിക്കൽ : ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും അർഹതപ്പെട്ട 20% ക്ഷാമാശ്വാസ കുടിശികകൾ അനുവദിക്കുന്നതിനോടൊപ്പം 2024 ജൂലായ് ഒന്നിന് നിലവിൽ വരേണ്ട പന്ത്രണ്ടാം ശമ്പള കമ്മിഷൻ ഉടൻ ആരംഭിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പള്ളിക്കൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി .ആർ. അരവിന്ദാക്ഷൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ബി. രമേശൻ ഉദ്ഘാടനം ചെയ്തു. എം .എ .ജോൺ, വത്സല ജോറി, കെ .കമലൻ ,വൈ .തോമസ്, ആർ .രാജേന്ദ്രക്കുറുപ്പ്, എം .ജി. പ്രസാദ്, സി .ഇന്ദിരാമ്മ ,ജെ .രാധമ്മ , വസുമോഹൻ പിള്ള എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികൾ : പ്രസിഡന്റ്- ആർ .രാജേന്ദ്ര കുറുപ്പ് ,സെക്രട്ടറി വത്സല ജോറി, ട്രഷറർ സി. ഇന്ദിരാമ്മ