ഇളമണ്ണൂർ. കേരള മോട്ടോർ ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ല ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തിൽ ഏനാദിമംഗലം പഞ്ചായത്ത് കാര്യാലയത്തിൽ കുടിശിക നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. മോട്ടോർ ഫെഡറേഷൻ ( ഐ.എൻ.ടി.യു.സി ) സംസ്ഥാന സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. ഇളമണ്ണൂർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി ഉദ്യോഗസ്ഥനായ ബിനോയി, തൊഴിലാളി പ്രതിനിധികളായ എ.കെ.സതികുമാർ, ഷാനി ഇളമണ്ണൂർ, ബിനീഷ്, എം എൻ ശശി, വിജി വിജേഷ് തുടങ്ങിയവർ സംസാരിച്ചു.