പത്തനംതിട്ട: കേരള സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലയാലപ്പുഴ മണ്ഡലം സമ്മേളനം പ്രസിഡന്റ് പ്രസന്ന കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ എലിസബത്ത് അബു,ലീലാരാജൻ, അസീസുകുട്ടി എന്നിവർ പ്രസംഗിച്ചു.മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,ഡി എ മുടക്കം കൂടാതെ അനുവദിക്കുക,ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.