പത്തനംതിട്ട: സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറ അഡ്മിനായ റഷീദിന്റെ സുഹൃത്തുക്കൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഒമ്പതാമത് വാർഷികവും സൗഹൃദ കുടുംബ സംഗമവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ്റ്റ്.പി.എസ്.ഗോപിനാഥൻ, മുൻ വിവരാവകാശ കമ്മിഷണർ പി.എൻ. വിജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ മുൻ ചെയർമാൻ പി.കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, നഗരസഭ മുൻ ചെയർപേഴ്സൺ രജനി പ്രദീപ്, കൗൺസിലർ അംബിക വേണു, മുൻ കൗൺസിലർ വി. മുരളീധരൻ,അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ശശികുമാർ തുരുത്തിയിൽ, സിബിമോൾ, ഷീജ, സുശീല, റ്റി.വി. മിത്രൻ, കെ കെ നവാസ്, കെ എം രാജ, സജി കോശി, സുനിത കോഴിക്കോട് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജസ്റ്റിസ് പി എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് പി എൻ വിജയകുമാർ സമ്മാനദാനം നടത്തി.