പത്തനംതിട്ട : നഗരസഭ പ്രദേശത്ത് താമസക്കാരല്ലാത്തവർക്ക് അനർഹമായി വായ്പ നൽകി കുടുംബശ്രീ സി.ഡി. എസ് ചെയർപേഴ്സണും കൂട്ടരും കമ്മീഷൻ കൈപ്പറ്റിയെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് കെ ജാസിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. എ. ഷംസുദ്ദീൻ, അഡ്വ .റോഷൻ നായർ, സിന്ധു അനിൽ, രജനി പ്രദീപ് , അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, റോസ്ലിൻ സന്തോഷ്, മേഴ്സി വർഗീസ്, സി. കെ. അർജുനൻ , ആനി സജി, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ് . പി. കെ. ഇഖ്ബാൽ, എസ്. അഫ്സൽ, അജിത് മണ്ണിൽ, എ .ഫറൂക്ക്, സജി അലക്സാണ്ടർ, അൻസർ മുഹമ്മദ്, സജു ജോർജ് കുമ്പഴ , എസ് ഫാത്തിമ, അജ്മൽ കരിം എന്നിവർ സംസാരിച്ചു.