15-george-philip
ജോർജ്ജ് ഫിലിപ്പ് സാറിന്റെ പേരിൽ ഏർപ്പെടുത്തിയ മെമെന്റോ

പത്തനംതിട്ട : ജില്ല സ്‌കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഹൈസ്‌കൂളിന് വോളിബോൾ നാഷണൽ റഫറിയും ജില്ല സ്‌പോർട്‌സ് കൗൺസിൽ ആദ്യ സെക്രട്ടറിയുമായിരുന്ന ജോർജ് ഫിലിപ്പിന്റെ പേരിൽ ഏർപ്പെടുത്തിയ മെമെന്റോ 16ന് രാവിലെ 11.30ന് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ല സ്‌കൂൾ കായികമേള സംഘടകസമിതിയെ ഏൽപ്പിക്കുമെന്ന് ജോർജ് ഫിലിപ്പ് സ്‌പോർട്‌സ് ഫൗണ്ടേഷൻ സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു .