15-tvla-macfast
മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് (മാക്ഫാസ്റ്റ്) രജത ജൂബിലി ആഘോഷവും സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും കേരള സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് (മാക്ഫാസ്റ്റ്) രജത ജൂബിലി ആഘോഷം ഉദ്ഘാടനവും സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി .വി.എൻ വാസവൻ നിർവഹിച്ചു. മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമിസ് ബാവ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കുറിലോസ് സ്വാഗതം പറഞ്ഞു മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി അരവിന്ദകുമാർ മാക്മാസ്റ്റിന്റെ സ്വയംഭരണ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ, രമേശ് ചെന്നിത്തല എം.എൽ.എ , . ആന്റോ ആന്റണി എം. പി, അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ, തിരുവല്ല മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ . അനു ജോർജ്, എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ, കേരള സ്റ്റേറ്റ് എജ്യുക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മുൻസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ് തുടങ്ങിയവർസംസാരിച്ചു. മാക്മാസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി റ്റിജി തോമസ് രചിച്ച
'അവ്യക്തതയുടെ സന്ദേഹങ്ങൾ' എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം . വി. എൻ. വാസവനിൽ നിന്ന് മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ് മോറൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമിസ് ബാവ ഏറ്റുവാങ്ങി നിർവഹിച്ചു. . മാക്ഫാസ്റ്റ് കോളേജ് മാനേജരും അഡ്മിനിസ്‌ട്രേറ്ററുമായ ഫാ. ഈപ്പൻ പുത്തൻപറമ്പിൽ നന്ദി പറഞ്ഞു.