തിരുവല്ല : സംസ്ഥാനത്തിന്റെ ആരോഗ്യകാര്യങ്ങൾ സംബന്ധിച്ച ആധികാരിക വിവരങ്ങൾ പങ്കുവയ്ക്കുന്ന ഔദ്യോഗിക വെബ്‌പോർട്ടൽ വിഷൻ 2030 ആരോഗ്യ സെമിനാറിൽ മന്ത്രി വീണാജോർജ് പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ വിവരണം നടത്തി. health.kerala.gov.in എന്നതാണ് പോർട്ടലിന്റെ അഡ്രസ്. കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ് പോർട്ടൽ നിർമ്മിച്ചത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ 30 സ്ഥാപനങ്ങൾ എന്നിവയുടെ വെബ്സൈറ്റുകളെക്കൂടി കോർത്തിണക്കിയാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. ആരോഗ്യവിവരങ്ങൾക്ക് പുറമെ ബോധവത്കരണ പോസ്റ്ററുകൾ, വിഡിയോകൾ എന്നിവയും ലഭ്യമാണ്. വെബ് പോർട്ടൽ ഇപ്പോൾ കെ-സ്വാൻ, കെഫോൺ നെറ്റ് വർക്കുകളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. ഒരുമാസത്തിനകം പോർട്ടൽ പൂർണതോതിൽ എല്ലാ നെറ്റ് വർക്കുകളിലും ലഭ്യമാകും.