പന്തളം: കോൺഗ്രസ് നേതൃത്വത്തിൽ പന്തളത്ത് 18 ന് നടക്കുന്ന വിശ്വാസ സംരക്ഷണ മഹാസംഗമത്തിന്റെ സ്വാഗത സംഘത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം നിർവഹിച്ചു. യു ഡി എഫ് ജില്ല കൺവീനർ എ ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പന്തളം സുധാകരൻ,
ഡി കെ ജോൺ, കെ .എസ്. ശിവകുമാർ, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ലാലി ജോൺ, മഞ്ജു വിശ്വനാഥ്, അഡ്വ.
ഡി .എൻ. ത്രിദീപ്, എ. നൗഷാദ് റാവുത്തർ, ബി .പ്രസാദ് കുമാർ, കെ. ആർ. വിജയകുമാർ, ജോൺ സാമൂവൽ, സക്കറിയ വർഗീസ്,
ബിജു വർഗീസ്, എ. ഷാജഹാൻ, ജി. അനിൽ കുമാർ, പന്തളം മഹേഷ്, കിരൺ കുരമ്പാല, എസ് .ഷെരീഫ്, ടി. എ. രാജേഷ് കുമാർ,
മനോജ് കുരമ്പാല, പ്രകാശ് ടി. ജോൺ, എം. എസ്. ബി ആർ ഷാജി, നസീർ കടക്കാട്, അരവിന്ദ് ചന്ദ്രശേഖർ, പി .എസ്. വേണുകുമാരൻ നായർ, പന്തളം വാഹിദ്, ബൈജു മുകടിയിൽ, ബിജു മങ്ങാരം എന്നിവർ സംസാരിച്ചു. മഹാസംഗമത്തിന്റെ വിജയത്തിനായി പ്രൊഫ .പി. ജെ കുര്യൻ, ആന്റോ ആന്റണി എം .പി, കെ .ശിവദാസൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.