bbbbb

അടൂർ: പറമ്പിൽ നിന്ന പശുവിനെ അഴിച്ച് കെട്ടുന്നതിനിടെ മഴ പെയ്തപ്പോൾ സമീപത്തുള്ള വീടിന്റെ ഇരുമ്പ് തൂണിൽ പിടിച്ചുനിന്ന വയോധികൻ ഷോക്കേറ്റ് മരിച്ചു. കുന്നിട ചെളിക്കുഴി ലൂക്കോസ് മുക്കിൽ മഠത്തിൽ തെക്കേതിൽ ശശിധരൻ ഉണ്ണിത്താൻ (74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. ഭാര്യ: ശ്യാമളാ ദേവി മക്കൾ: ദീപൻ ദീപാ കുമാരി, ദീപിക