school

റാന്നി : പൂഴിക്കുന്ന് എം.ഡി എൽ പി സ്കൂളിൽ നടന്ന ലോക കൈകഴുകൽ ദിനാചരണം റാന്നി ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ്‌ രമ്യ ആർ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു., രമ്യമോൾ പി .എ, ദേവിക എ, ബിജി ജോൺ, പ്രഥമാദ്ധ്യാപിക സെൽവി എൻ.പി എന്നിവർ സംസാരിച്ചു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം അനുസ്മരണവും നടന്നു. സ്കൂൾ പത്രമായ 'വിദ്യാകാഹളം' ബി.പി.സി ഷാജി എ. സലാം പ്രകാശനം ചെയ്തു.