elisabath-

കൊടുമൺ : ജില്ലാ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പരിശീലനത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയ പത്തനംതിട്ട സബ്ജില്ലയിൽ നിന്നുള്ള കുട്ടികൾ 4x100 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയത് പ്രതിസന്ധികളെ അതിജീവിച്ച് യാതൊരു പരിശീലനവും നടത്താതെ. സബ്ജില്ലയിലെ രണ്ടു പ്രധാന സ്‌കൂളുകളായ എസ്.എച്ച്. എച്ച്.എസ്.എസ് മൈലപ്ര, കാത്തോലിക്കറ്റ് സ്കൂൾ പത്തനംതിട്ട എന്നിവിടങ്ങളിലെ പരസ്പരം പരിചയമില്ലാത്ത നാല് മത്സരാർത്ഥികളായ ഏഞ്ചൽ അലക്സ്, മിഷേൽ എലിസബത്ത് മാത്യു, ആതിര നായർ, ആൻ മരിയ ഷിബു എന്നിവർ 4x100 സീനിയർ ഗേൾസ് റിലേ മത്സരത്തിനായി കൊടുമൺ സ്റ്റേഡിയത്തിൽ ഒത്തു ചേർന്നത്. പക്ഷേ അവസരോചിതമായി ഒന്നിച്ചു നിന്ന് കുട്ടികൾ ഓടി നേടിയത് സബ്ജില്ലയ്ക്കൊരു സ്വർണ്ണമെഡലാണ്. പരിമിതികൾക്ക്‌ നടുവിലും പെണ്ണൊരുമയുടെ ആവേശ കാഴ്ചയായി.