
കൊടുമൺ: കൊടുമൺ ഇ.എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായിക മേളയുടെ ഭാഗമായി നടന്ന ഭക്ഷണ കമ്മിറ്റി ശ്രദ്ധേയമായി. കായിക മേളയുടെ ആദ്യ രണ്ടു ദിനങ്ങൾ ചോറും ചിക്കനും നാലിനം പച്ചക്കറികളും സാമ്പാറും മോരുകറിയും ഉൾപ്പെടുത്തിയ ഭക്ഷണമാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചാത്തംഗം എ.ജി ശ്രീകുമാർ ചെയർമാനും പന്തളം തോട്ടക്കോണം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ജോസ് മത്തായി കൺവീനറുമായ ഭക്ഷണക്കമ്മിറ്റി കായിക താരങ്ങളുടേയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രശംസ പിടിച്ചുപറ്റി. കെ.പി.എസ്ടി.എ ജില്ലാ കമ്മിറ്റി ഭാരവാഹികളായ വി.ജി കിഷോർ, എസ്.പ്രേം, ഫിലിപ്പ് ജോർജ് എന്നിവരാണ് ഭക്ഷണകമ്മിറ്റിക്ക് നേതൃത്വം നല്കുന്നത്. സമാപന ദിവസമായ ഇന്ന് ഫ്രൈഡ് റൈസ് ചിക്കൻ മുഖ്യ വിഭവമായിരിക്കും.