xs

കൊടുമൺ: ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാംദിനത്തിലും പുല്ലാട് ഉപജില്ല 173 പോയിന്റുമായി
മുന്നേറ്റം തുടരുന്നു .23 സ്വർണ്ണവും 13 വെള്ളിയും 11 വെങ്കലവും പുല്ലാട്‌നേടി.
97പോയിന്റുമായിരണ്ടാം സ്ഥാനം പത്തനംതിട്ടക്കാണ്. 9 സ്വർണ്ണവും 7 വെള്ളിയും 11 വെങ്കലവും
പത്തനംതിട്ടക്ക് ലഭിച്ചു. 73പോയിന്റുമായി തിരുവല്ലയാണ് മൂന്നാമതാണ് . 3 സ്വർണവും, 12
വെള്ളിയും , 12 വെങ്കലവും ലഭിച്ചു .

സ്‌കൂൾ വിഭാഗത്തിൽ സെന്റ്‌ജോൺസ് എച്ച്. എസ് ഇരവിപേരൂർ 100പോയിന്റുമായി മുന്നിട്ട്
നിൽക്കുന്നു. 16 സ്വർണവും 6 വെള്ളിയും2 വെങ്കലവുംനേടി. രണ്ടാമത് 51പോയിന്റുമായിഎം. ടി.
എച്ച്. എസ് കുറിയന്നൂരാണ്. അഞ്ച് സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലവും കുറിയന്നൂർനേടി.
മൂന്നാമത് 30പോയിന്റുമായിഎം. എസ്. എച്ച് .എസ്. എസ് റാന്നിയാണ്. നാല്‌സ്വർണവും മൂന്ന്
വെള്ളിയും ഒരു വെങ്കലവും റാന്നിക്ക് ലഭിച്ചു.

മഴ കനത്തു, മത്സരം ഉപേക്ഷിച്ചു

രണ്ടാം ദിവസവും ഉച്ചകഴിഞ്ഞ് മഴ ശക്തി പ്രാപിച്ചതോടെ മത്സരങ്ങൾ പലതും പൂർത്തിയാക്കാനായില്ല.

പുറത്തിറങ്ങാൻ കഴിയാത്ത വിധം കനത്ത മഴയാണ് പെയ്തത്. ഹാമർ ത്രോ, പോൾ വാൾട്ട് മത്സരങ്ങൾ ഇന്നത്തേക്ക് മാറ്റി.

കായിക മേള ഇന്ന് സമാപിക്കും. വൈകിട്ട് സമാപന സമ്മേളനം ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും.കെ.യു.ജനീഷ് കുമാർ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് എബ്രഹാം സമ്മാനദാനം നിർവഹിക്കും.