പത്തനംതിട്ട : വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും സംഘടനയായ ഷോപ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ബി. ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ആർ.രവി പ്രസാദ്, ട്രഷറർ എസ്.കൃഷ്ണകുമാർ, ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി സെക്രട്ടറി ജി.ആനന്ദൻ, മോട്ടോർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം, സി. ഐ .ടി. യു ജില്ലാ പ്രസിഡന്റ് എസ്,ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രസാദ്, ജില്ലാ ജോ. സെക്രട്ടറി എൻ. സജികുമാർ,ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ എ. ജെ. സുക്കാർണ്ണോ, ഷാജി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. പി രാജേന്ദ്രൻ, എം.ജെ രവി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം.വി സഞ്ജു സ്വാഗതവും ജനറൽ കൺവീനർ റോയി നാരകത്തിനാൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: വി.വേണു (പ്രസിഡന്റ് ), പി ബി ഹർഷകുമാർ, ശ്യാമ ശിവൻ, എം മനു, ഡി.ബിനോയ്, ശൈലജ.ജെ, എ. കുഞ്ഞുമോൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ..ആർ .രവിപ്രസാദ് (ജനറൽ സെക്രട്ടറി ), എസ് ഹർഷകുമാർ, റോയി നാരകത്തിനാൽ, ജയലക്ഷ്മി, ഷാഹിർ പ്രണവം, രാജി അനിൽ, ജോൺകുട്ടി (ജോ.സെക്രട്ടറിമാർ). എസ്. കൃഷ്ണകുമാർ (ട്രഷറർ).സന്തോഷ് നന്തിലത്ത്, ആതിര (എക്സിക്യൂട്ടീവ് അംഗങ്ങൾ).