ചിറ്റാർ:ഹിന്ദിമുക്ക് പാമ്പിനി- ചിറ്റാർ സ്കൂൾ ജംഗ്ഷൻ റോഡിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ.കെ യു ജനീഷ് കുമാർ
എം എൽ.എ യുടെ ശ്രമഫലമായി അനുവദിച്ച. 6 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. ചിറ്റാർ പഞ്ചായത്തിലെ 1, 2, 3 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. ചിറ്റാർ പഴയ സ്റ്റാൻഡ് -മണക്കയം പാലം റോഡ് നിർമ്മിക്കുന്ന കരാർ കമ്പനി തന്നെയാണ് ഈ റോഡും നവീകരിക്കുന്നത്. നീർച്ചാൽ, കലുങ്ക് എന്നിവയും നിർമ്മിക്കും.. . ഇതോടൊപ്പം ടെൻഡറായ നീലിപിലാവ് -മൺപിലാവ്- വയ്യാറ്റുപുഴ റോഡ് നിർമ്മാണവും ഈ ആഴ്ച്ച ആരംഭിക്കും. അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എയാണ് ഈ റോഡിനും തുക അനുവദിപ്പിച്ചത്. . ചിറ്റാർ പഴയ സ്റ്റാൻഡ് - പുലയൻപാറ റോഡ് ഒരു വർഷം മുമ്പ് ബി.എം. ബി.സി സാങ്കേതിക വിദ്യയിൽ പൂർത്തികരിച്ചതാണ്. 6 കോടി രൂപയാണ് ഈ റോഡിന് അനുവദിപ്പിച്ചത്. നീലിപിലാവ് ചിറ്റാർ റോഡിൽ 20 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.