16-mydhili-varma
മൈഥിലി കെ വർമ്മ

പന്തളം: ശബരിമല, മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തിൽ നിന്ന് കശ്യപ് വർമ്മയേയും മൈഥിലി കെ വർമ്മയേയും നിയോഗിച്ച് പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ അംഗീകാരം നൽകി . പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂജ വർമ്മ. (കൃഷ്ണവിലാസം കൊട്ടാരം മാവേലിക്കര വലിയകൊട്ടാരം) ശൈലേന്ദ്ര വർമ്മ (പാലിയക്കര കൊ ട്ടാരം തിരുവല്ല ) ദമ്പതികളുടെ മകൻ കശ്യപ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും. കശ്യപ് വർമ്മ ഡിജിറ്റാലിസ് പ്രൈമറി സ്‌കൂൾ,അൽമേർ നെതർലാൻഡ്‌സിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി ചിന്മയി വർമ്മ.

പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിലെ മുൻ രാജ പ്രതിനിധി രാഘവവർമ്മയുടെ മകൾ ശ്രുതി ആർ വർമ്മ , ചാഴൂർ കോവിലകത്തെ കേരള വർമ്മ. സി . കെ ദമ്പതികളുടെ മകൾ മൈഥിലി കെ വർമ്മ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. മൈഥിലി കെ വർമ്മ ബാംഗ്ലൂർ സംഹിത അക്കാദമി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യർത്ഥിനിയാണ്. സഹോദരൻ മാധവ് കെ വർമ്മ.

പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടി'യുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 17ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുന്നിൽ വച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.
)