തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടെറസിലും മുറ്റത്തും സമഗ്ര പച്ചക്കറി കൃഷി പദ്ധതി തുടങ്ങി. കാർഷിക കർമ്മസേന വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ അംഗീകൃത എച്ച്.ഡി.പി.ഇ ചട്ടിയിൽ തൈകളും, പോട്ടിങ് മിശ്രിതവും 75% സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാകും. ചട്ടികളിൽ വളവും പച്ചക്കറി തൈകളും ലഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ജലജാ റാണി പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ വൈശാഖ് പി. വിതരണം നടത്തി. പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.