water-
തണ്ണിത്തോട് പേരുവാലി ശുദ്ധജലവിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു

കോന്നി: തണ്ണിത്തോട് പേരുവാലി ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു . തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാൽ , ഡി .എഫ്. ഒ ആയുഷ് കുമാർ കോറി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പി. വി, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ കുട്ടപ്പൻ, സൂസമ്മ കെ. കുഞ്ഞുമോൻ, പ്രിത പി. എസ് ശോഭ സി.ഡി, ബിജു മാത്യു, സജി കളയ്ക്കാട്ട്, സേതു. ആർ, ഷാഹുൽ ഹമീദ്, ശ്രീവിദ്യ, അജയൻ പിള്ള, കെ.വി സാമുവൽ, ജോൺ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.