16-anandaraj
എസ് എൻ ഡി പി യോഗം റ്റി.കെ. മാധവൻ സ്മാരക യൂണിയൻ പോഷക സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം യൂണിയൻ കൺവീനർ ഡോ. ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ ജോയിന്റ് കൺവീനറന്മാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, അഡ്. കമ്മറ്റിയംഗം സുരേഷ് പള്ളിക്കൽ എന്നിവർ സമീപം

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക യൂണിയൻ പോഷക സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം യൂണിയൻ കൺവീനർ ഡോ.ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. എസ്.എൻ. ഡി. പി യോഗത്തിന്റെ സമകാലിക വളർച്ചക്ക് ചാലകശക്തിയായി പ്രവർത്തിക്കുവാൻ പോഷക സംഘടനകളുടെ സജീവമായ പ്രവർത്തനങ്ങൾ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷത വഹിച്ചു. രാജൻ ഡ്രീംസ് മുഖ്യ പ്രഭാഷണവും, സുരേഷ് പള്ളിക്കൽ മുഖ്യസന്ദേശവും നൽകി. യൂണിയൻ വനിതാ സംഘം കൺവീനർ സുനി ബിജു ആമുഖ പ്രസംഗം നടത്തി. വൈസ് ചെയർ പേഴ്‌സൺ സുബി സുരേഷ്, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ നവീൻ വി.നാഥ്, കൺവീനർ രാജീവ്‌തെക്കേക്കര, വൈദികയോഗം കൺവീനർ രാമനാഥൻ പോറ്റി ,വൈസ് ചെയർമാൻ കൃഷ്ണൻകുട്ടി, സൈബർ സേന ചെയർമാൻ ഷാനുൽ ടി,കൺവീനർ അഖിലേഷ് സത്യൻ, പെൻഷനേഴ്‌സ് കൗൺസിൽ കൺവീനർ സുരേന്ദ്രൻ, എംപ്ലോയീസ് ഫോറം വൈസ് പ്രസിഡന്റ് ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ പോഷക സംഘടനകളുടെ പ്രവർത്തനം ഊർജ്ജിതമാക്കുവാനും. പുന:സംഘടിപ്പിക്കുവാനും തീരുമാനിച്ചു. 18ന് കണിച്ചുകുളങ്ങരയിൽ നടക്കുന്ന മഹാഹോമ മന്ത്രശതാബ്ദി ആഘോഷവും, യോഗം ജനറൽ സെക്രട്ടറിയെ ആദരിക്കൽ പരിപാടിയും വിജയപ്രദവാക്കുവാനും തീരുമാനിച്ചു.