വയ്യാറ്റുപുഴ : വി.കെ.എൻ.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് ദ്വിദിന സഹവാസ ക്യാമ്പ് ഹൃദയോത്സവ് സംഘടിപ്പിച്ചു.
ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ, വാർഡ് മെമ്പർ ആദർശ വർമ്മ, ആർട്ടിസ്റ്റ് പൂരം അശോകൻ, കുഞ്ഞുചെറുക്കൻ മേശരി, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ ജ്യോതിഷ് കുമാർ.എൻ, പ്രോഗ്രാം ഓഫീസർ സജീവ്കുമാർ.എസ്, രാജേഷ്.ജി, ഗിരീഷ്.സി.പിള്ള, ശ്രീലേഖ.കെ, ഷീബ ഏബ്രഹാം, വോളണ്ടിയർ സെക്രട്ടറിമാരായ ദേവനന്ദന, അനന്ദു, നിഷാൽ നിജേഷ്, ഷാർലെറ്റ് ബോസ്, സ്കൂൾ ചെയർമാൻ ആയുഷ് ബിജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.