കൊല്ലകടവ് : സഞ്ജീവനി ആശുപത്രിയിൽ അതിസങ്കീർണമായ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ എണ്ണക്കാട് സ്വദേശിനിക്ക്
അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സ സഹായം നൽകി. ചടങ്ങിൽ അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് കമ്മിറ്റി അംഗം ഡോ.ദർശനപിള്ള കൈമൾ സഹായ നിധി കൈമാറി. എംകൃഷ്ണകുമാർ, ഒടി. ജയമോഹൻ, ലേഖ മധു എന്നിവർ പ്രസംഗിച്ചു.