
റാന്നി: റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ നടന്ന ജീവിതോത്സവം പരിപാടിയുടെ സമാപന സമ്മേളനം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ സി ജേക്കബ് മുഖ്യസന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യാദേവി, പ്രോഗ്രാം ഓഫീസർ സ്മിതാ സ്കറിയ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗം രവി കുന്നക്കാട്ട്, ഡോ. ജെബു ജോസഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാസദസും നടന്നു.