infant

പത്തനംതിട്ട: കൊച്ചിയിൽ നടന്ന രണ്ടാമത് ദക്ഷിണേന്ത്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തുവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആൻ മേരിയും മൂന്നാം ക്ലാസ് വിദ്യാർത്ഥി അദ്വൈതും ട്രോഫി നേടി. കരാട്ടെ മാസ്റ്റർ ശിഹാൻ കെ. മധുവാണ് പരിശീലകൻ. കുട്ടികളുടെ മികവിനെ അനുമോദിച്ച് സ്‌കൂളിൽ ചേർന്ന യോഗത്തിൽ മാനേജിംഗ് ഡയറക്ടർ റവ: ഫാ .ജോബിൻ ജോസ് പുളി വിളയിൽ, അസിസ്റ്റന്റ് ഡയറക്ടർ റവ: ഫാ: സഖറിയ പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ റവ: സിസ്റ്റർ ഷീജ എന്നിവർ സംസാരിച്ചു.