ചെങ്ങന്നൂർ: കെ.പി.സി.സി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥകൾ ഇന്ന് വൈകിട്ട് 5 ന് ചെങ്ങന്നൂരിലെത്തും.
എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം..പി. നയിക്കുന്ന ജാഥയെ കൊല്ലകടവ് ജംഗ്‌ഷനിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിലെത്തിക്കും. മുൻ കെ.പി. സി.സി പ്രസിഡന്റ് കെ. മുരളിധരന്റെ നേതൃത്വത്തിലുള്ള ജാഥയും, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എംപി. നയിക്കുന്ന ജാഥയും, ബെന്നി ബഹനാൻ എം,പി. നയിക്കുന്ന ജാഥയും ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷ നിൽ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഗമിക്കും. . തുടർന്നു നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിപദാസ് മുൻഷി, എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എൽഎ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.പി. അനിൽകു മാർ എം.എൽ.എ, കെ.പി.സി.സി ഭരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.
ഒരുക്കങ്ങൾ പുർത്തിയായതായി സ്വാഗതസംഘം ചെയർമാൻ അഡ്വ.ബി. ബാബു പ്രസാദ്, കോഓർഡിനേറ്റർ പി.വി. ജോൺ, കൺവിനറുമാരായ അഡ്വ. കെ.ആർ. സജീവൻ, സുജിത് ശ്രീരംഗം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.