peringara
പെരിങ്ങര പി.എം.വി എൽ.പി.സ്‌കൂളിലെ കുട്ടികൾ ഭക്ഷ്യമേളയിൽ പങ്കെടുത്തപ്പോൾ

തിരുവല്ല : ഭക്ഷ്യദിനത്തോടനുബന്ധിച്ച് പെരിങ്ങര പി.എം.വി എൽ.പി. സ്കൂളിൽ കുട്ടികളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. രക്ഷാകർത്താക്കൾ സ്വന്തം വീട്ടിൽ നിന്ന് പാകം ചെയ്തു കൊണ്ടുവന്ന വിവിധ തരം നാടൻ ഭക്ഷണങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. സ്‌കൂൾ റിട്ട. അദ്ധ്യാപിക ഷീബ കെ.ആർ. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ രേഖ ആശിഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ചിത്രാദേവി ടി.എസ്, മുൻ പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ എന്നിവർ സംസാരിച്ചു.